2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

pravasathilekkoru kal vaipu

ഇന്നലെകള്‍ കൊഴിഞ്ഞു പ്രിയ തോഴരെ ...
ഇന്നീ വീഥിയില്‍ നാം ഏകരാവുന്നു 
രാവിന്‍ വിരി മാറില്‍ ,,തോളോട് തോള്‍ ചേര്‍ന്ന് ..
നാം തീര്‍ത്ത സ്വര്‍ഗ്ഗങ്ങള്‍ നമുക്കന്യമാവുന്നു.
ഈ ഗാനമുതിര്‍ന്നപ്പോള്‍ ഇടറിയെന്‍ മൃദു കണ്ഠം 
ഇരംബിയെന്‍ മനസ്സാകെ തകര്‍ന്നു പോയി  മാനസ്സവും
പിടയുന്ന മിഴികളില്‍ നനവാര്‍ന്നു സ്നേഹ ജാലം
തകരുന്നിതോര്‍മകളും കണ്ണിരും ബാക്കിയാവും .
മരിച്ചാലും മറക്കാത്ത ഓര്‍മ തന്‍ കനല്‍ കാറ്റില്‍ 
മുറിവേറ്റ  മനസ്സിന്‍റെ  ഇരമ്പുന്ന തേങ്ങലായ് ഞാന്‍ ..
പിരിയുന്നു ഈ സന്ധ്യ ,,പിരിയുന്നു തോഴരെ നാം  
പടി വാതില്‍ എത്തി നില്പ്പു ,,പുലര്‍ കാല സൂര്യോദയം ,,
 ഇനി ഈ തോണിയില്‍ നാം ഒന്നിച്ചു തുഴഞ്ഞിടും ,,
ഇന്നല്ല നാളെയല്ല ,,ഇനിയൊരു പുലരിയില്‍ ,, 
ഞാനോപ്പം കൊണ്ടു പോകും, ഹൃദയത്തില്‍  ,
കരുതിടും നിങ്ങളാം തോഴര്‍ തന്ന ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ .
മനസ്സിന്‍റെ തളിര്‍ ചില്ല നിങ്ങള്‍ക്കായ്‌ ഞാന്‍ ഒഴിച്ചിടാം 
കൂട് കൂട്ടാം കൂട്ടുകാരെ നാം തീര്‍ത്ത സ്വര്‍ഗം പോലെ .
അടരുവാന്‍ സമയമായ് അകലാത്ത മനസ്സുകള്‍ 
വിധി തീര്‍ക്കും വഴികളില്‍  പിരിയുന്നിതോരോരുത്തരും ,,
 ഇനി നമ്മള്‍ ഒന്നാകുമോ ഇരവില്‍  വിടര്‍ന്നീടുമോ
അറിയില്ല കൂട്ടുകാരെ വിധികള്‍ തന്‍ ഗതി മാറ്റം 
 പൊള്ളുന്ന മണലിലും തെളിയുന്നു നിങ്ങള്‍ തന്ന 
മറയില്ലാ സൗഹൃദങ്ങള്‍ ഒരു കെടാ വിളക്കു പോലെ ..
ഇനി എന്‍റെ നാട് കാണാന്‍ കൊതിയോടെ  ദിവസങ്ങള്‍ 
കൊഴിക്കുന്നു ഞാന്‍ ഇപ്പോളും  മഴ കാക്കും വേഴാമ്പലായി ..














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ