2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

പ്രണയം

അനുരാഗ നിമിഷങ്ങള്‍ പൂമണം വീശിയ ,
ചെമ്പക പൂമര ചോട്ടില്‍,,
 അന്നൊരിക്കല്‍ നിന്‍റെ  കാലൊച്ച കേള്‍ക്കുവാന്‍  ,,
വന്നു ഞാന്‍ മാരിവില്‍ തേരില്‍ ......
പലവുരു പ്രണയ പരാഗത്തിന്‍ ,ശ്രുതിലയ,
പൂര്‍ണമാം ഗാനങ്ങള്‍ നീ മൂളി ...
ഒരുനാളില്‍ നിന്‍ കാതിലോതുവാന്‍ ,ഹൃദയത്തില്‍ 
സൂക്ഷിച്ചു സപ്ത സ്വരങ്ങളെ ..ഞാന്‍ .
പുലരികള്‍ പിറവിയെടുക്കുന്നു കൊഴിയുന്നു,,
പറയാതെ വിട ചൊല്ലും ,മാരിവില്‍ പോല്‍ .
എന്നിട്ടുമെന്നിലെ അനുരാഗ പൂമൊട്ടില്‍ .,
ഒരു ദളം പോലുമേ വാടിയില്ലാ.......
നിന്‍റെ ഏകാന്തമാം ,,രാവുകളില്‍ എങ്ങോ ,,,
വിടരുവാനായി ഞാനിന്നും  കാത്തിരിപ്പൂ ....

1 അഭിപ്രായം:

  1. ഒരു കവിയുടെ ജനനം
    -------------------

    അവള്‍ നല്‍കിയ വിഷ ചഷകത്തില്‍ നിന്ന്
    തൊണ്ട വരെ കുടിച്ചുവട്ടിച്ചു ഞാന്‍ -
    എന്റെ പ്രണയം അവള്‍ക്ക് നല്‍കി.
    അവളെ മറക്കുവാന്‍ ആകാത്തതിനാല്‍ -
    ഞാന്‍ എന്റെ ജീവന്റെ സിരകളില്‍ -
    ഉന്മാദത്തിന്റെ ലഹരികലര്‍ത്തി .-
    കത്തുന്ന അവളുടെ ഓര്‍മകളെ -
    ഒരു പുകമറയല്‍ ഞാന്‍ മൂടിവച്ചു...

    മറുപടിഇല്ലാതാക്കൂ