2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

From Dubai

ഞാന്‍ ഗോപന്‍ ,,
കേരളത്തിന്‍റെ നെല്ലറ എന്ന പേരില്‍ പ്രസിദ്ധമായ കുട്ടനാട്ടിലെ ,ഒരു കൊച്ചു
ഗ്രാമത്തില്‍ ജനിച്ചു .പേര് ഗോപന്‍ എന്നാണെങ്കിലും,ഒരുപാടു  ഗോപികമാരുടെ പിറകെ കൂടാതെ ,,സൗഹൃദവും നൊമ്പരങ്ങളും ...സമ്മാനിച്ച ഒന്ന് ,രണ്ടു
പ്രണയങ്ങള്‍ മനസ്സില്‍ ഇപ്പോളും സൂക്ഷിക്കുന്ന ഒരു സാദാ മലയാളി പയ്യന്‍ .പ്രനയതെകാള്‍   ഉപരി സൗഹൃദ വലയത്തില്‍ ഞാന്‍ എന്നും സന്തോഷവാനായിരുന്നു .കാരണം ഒരു വിലക്കപ്പെട്ട കനി പോലെ ആയിരുന്നു കാലം എനിക്ക് എന്‍റെ ആദ്യ കാല സൗഹൃദങ്ങള്‍ സമ്മാനിച്ചിരുന്നത് .കാരണം ഞാന്‍ ഒരു യാഥാസ്തതിക കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു ,,.എന്‍റെ മാതാ പിതാക്കള്‍ ,നാല് വേലി കെട്ടുകള്‍ക്കുള്ളില്‍ എന്‍റെ ബാല്യം തളച്ചിടാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു ഹൈ സ്കൂള്‍  പഠനത്തില്‍ എപ്പോഴോ ,കിട്ടിയ ധൈര്യവുമായി ഞാന്‍ വീട്ടുകാര്‍ അറിയാതെ അയല്‍ പക്കത്തെ കുട്ടികളുമായി പതിയെ പതിയെ അടുത്തു.പിന്നീടങ്ങോട്ട് ,പിണക്കങ്ങളും ,ഇണക്കങ്ങളും
നല്‍കി കൊണ്ടു എന്‍റെ സൗഹൃദ വലയത്തിന് ആഴവും പരപ്പും കൂടി .മാതാ പിതാക്കള്‍ എനിക്ക് നല്‍കിയ വിലക്കുകളും വേലികെട്ടുകളും സധൈര്യത്തോടെ ഞാന്‍  അവരോടൊപ്പം  നേരിട്ടു. പക്ഷെ അന്നെനിക്കറിയില്ലായിരുന്നു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍
ഞാന്‍ അവരെയൊക്കെ പിരിഞ്ഞു ഒരുപാടു കാതങ്ങള്‍ അകലെ ഈ മരുഭൂമിയുടെ വിരിമാറില്‍ തല ചായ്ക്കേണ്ടി വരുമെന്ന്  ........എന്‍റെ കന്നി ദുബായ് യാത്രയുടെ തലേ നാള്‍ എന്റെ ആത്മ മിത്രങ്ങള്‍ ഒഴുക്കിയ
കണ്ണുനീര്‍ എനിക്കുള്ള വെറുമൊരു യാത്ര അയപ്പായിരുന്നില്ല ,,മറിച്ച്‌  തകര്‍ന്നു നമാവിശേഷമായി തുടങ്ങിയ
ഒരു കുടുംബത്തിന്റെ ഭാരം തോളില്‍ വച്ച് പറക്കാന്‍ തുടങ്ങിയ എനിക്കുള്ള ആശ്വാസ ധാരയായിരുന്നു.വിധി
ദൂരം കൊണ്ടു എനിക്ക് ചുറ്റും ലക്ഷ്മണ രേഖ തീര്‍ത്തപ്പോള്‍ മനസ്സില്‍ നിറഞ്ഞു കവിഞ്ഞ സൗഹൃദം കൊണ്ടു ഞാന്‍ അവ മായ്ച്ചു കൊണ്ടേ ഇരുന്നു ,,,,......കാലമാം രഥ ചക്രം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉരുണ്ടു കൊണ്ടേ ഇരുന്നു ,കൂട്ടുകാരില്‍ പലരും ജീവിതവുമായുള്ള മല്‍പിടുത്തത്തില്‍ പല ചില്ലകള്‍ തേടി കൂട് കൂട്ടി ,,
മൂന്നു മാസം ,,,,,,,,,,,മൂന്നു മാസം കൂടി കഴിയുമ്പോള്‍ ഞാന്‍ വീണ്ടും കേരളത്തിന്റെ മണ്ണില്‍ പറന്നിറങ്ങും അപ്പോള്‍ എനിക്ക് ചുറ്റും ആ പഴയ വലയം ഉണ്ടാവില്ല എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു വിങ്ങല്‍ ,,മനസ്സ് എന്റെ പോലും നിയന്ത്രണങ്ങളെ തകര്‍ത്തു തേങ്ങുന്നു ........ഒരു പക്ഷെ ഞങ്ങള്‍ എല്ലാവരും ഇനി പഴയത് പോലെ കണ്ടു മുട്ടുന്നത് വാര്‍ധക്യത്തിന്റെ കരിമ്പടം പുതച്ചു കൊണ്ടാവണം ...അന്നു ഞങ്ങള്‍ക്ക് പങ്കിടാന്‍ ഒരു മുത്തശി കഥ പോലെ കുറെ ഓര്‍മ്മകള്‍ ,,ഒരുമിച്ചു ആഘോഷിച്ച ഓണവും ,,ക്രിസ്തുമസും ,റമാഡാനും ,വിഷുവും ...നൊമ്പരങ്ങള്‍ കൂടുന്നുവെങ്കിലും ,,,ഓര്‍മകള്‍ നിയന്ത്രനതീതം ,,
എന്നെ ഞാന്‍ ആക്കി ,,,മാറ്റി എന്നോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന്  നിന്ന എന്റെ നല്ലവരായ എല്ലാ കൂട്ടുകാര്‍ക്കുമായി ഞാന്‍ എന്റെ ഈ കഥ സമര്‍പ്പിക്കട്ടെ .....
ഇനി എന്റെ സ്വപ്നങ്ങളിലും വാക്കുകളിലും ,,എന്റെ ഗ്രാമം നിറയട്ടെ ..
ഒരുപാടു സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ഗോപ കുമാര്‍ ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ