2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

നികത്താനാവാത്ത നഷ്ടം

മരുഭൂമി തന്‍ വിരി മണലില്‍ നില്‍ക്കുമ്പോള്‍ കൊടും ചൂടാണിത് അന്തരീക്ഷത്തിലല്ലെന്‍ ഹൃദയത്തിന്‍ ചുമരിളകാറായ നിറം മാഞ്ഞ ഭിത്തിയില്‍
കാലം നല്‍കിയ വിലയേറിയ നിധിയാമെന്‍ അച്ഛനമ്മമാര്‍
നീളമുള്ള തഴപായയില്‍ ചുരുണ്ടന്ത്യയാത്ര പോയവര്‍
ബാല്യത്തിലെന്‍ നിറമാര്‍ന്ന കുഞ്ഞുമനസ്സില്‍ നിറം മായാതെ നിറഞ്ഞവര്‍
ലോകമാം വിദ്യാലയ വാതില്‍ പടിയില്‍ ഞാനേകനായി നിന്നപ്പോള്‍
ഒരു വാക്കും ഒരു നോക്കും നല്‍കാതെ വിട്ടകന്നു പോയവര്‍
പിന്നീടങ്ങോട്ട് യുദ്ധങ്ങള്‍ പരാജയങ്ങള്‍
പിന്നെപ്പോഴോ വിജയത്തിന്‍ രണഭേരി മുഴങ്ങിയെന്‍ അകതാരിലെവിടെയോ
വായ് കീറിമുറിച്ച ദൈവം ഇരതേടി തരുമെന്ന തത്വശാസ്ത്രം പോലെ
ഞാനേകനായി പറന്നിറങ്ങിയീ ഹരിതാഭയില്ലാത്ത മണലാരണ്യ സീമയില്‍
ഇന്നെന്‍റെ സ്വപ്‌നങ്ങള്‍ നീലപീലി വിരിച്ച്നൃത്തമാടിടുന്ന ഈ നിമിഷം
നഷ്ടത്തിന്‍റെ താളിലെ ഒന്നാം പാഠം ഞാന്‍ ഉരുവിട്ടു
അച്ഛന്‍,അമ്മ ബന്ധങ്ങള്‍........................
താപാഗ്നി കൊണ്ടു മരുഭൂ മാറുപിളരുമ്പോള്‍
ശോകാഗ്നി തന്നുനിങ്ങള്‍ എന്നെ ഉരുക്കുന്നു
എന്‍ നയന നീലിമ ശോണിത ചായയില്‍ കുതിരവേ , എന്‍
കണ്ണിലൊരു തുള്ളി ബാഷ്പം ..............................................
നീറി പുകയുന്ന ഉള്ളും കനവുമായ് ഞാന്‍
ഒരു കണ്ണുനീര്‍ ബാഷ്പം ഈ മണലില്‍ ഉതിര്‍ത്തു....
ആ കണ്ണുനീരാകെ പൊടിയില്‍ കലര്‍ന്നപ്പോള്‍
എന്നോട് പറയാതെ പടിയിറങ്ങിയ ആ
ഗന്ധം ഞാന്‍ അറിഞ്ഞു ..........................................................
ബാല്യത്തിലെവിടെയോ മിന്നി മാഞ്ഞ ................................
എന്‍റെ പൊന്നു അച്ഛനമ്മമാര്‍....................






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ